കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; കൊല്ലപ്പെട്ടത് സംസാര ശേഷിയില്ലാത്ത കുട്ടി

കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചുകൊന്നു; കൊല്ലപ്പെട്ടത് സംസാര ശേഷിയില്ലാത്ത കുട്ടി

കണ്ണൂര്‍: കണ്ണൂരില്‍ 11 വയസുകാരനെ തെരുവുനായ കടിച്ചു കൊന്നു. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണു മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് 500 മീറ്ററോളം അകലെ ആള്‍താമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത് കുട്ടിയെ ബോധരഹിതനായി കണ്ടെത്തിയത്. 

കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ബോധരഹിതനായി റോഡില്‍ കിടക്കുന്നത് കണ്ട കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തലശേരി ആശുപത്രിയിലേക്ക് മാറ്റി. സംസാരശേഷിയില്ലാത്ത കുട്ടിയാണ് നിഹാല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.