ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ അതീവ ജാഗ്രത, മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി

ബിപോർജോയ് ചുഴലിക്കാറ്റ്; ഗുജറാത്തിൽ അതീവ ജാഗ്രത, മുംബൈയിൽ വിമാനങ്ങൾ റദ്ദാക്കി

മുംബൈ: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഗുജറാത്തിൽ അതീവ ജാഗ്രത. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച്, തീരങ്ങളിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മുൻ കരുതൽ നടപടികൾ ഊർജിതമാക്കുകയാണ് ഭരണകൂടം. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

ചുഴലിക്കാറ്റ് അതീതീവ്രതമായതോടെ മുംബെെ വിമാനത്താവളത്തിലെ ഏതാനും റൺവേകൾ താത്ക്കാലികമായി അടച്ചു. ഇതോടെ മുംബെെ കേന്ദ്രീകരിച്ചുള്ള നിരവധി വിമാന സർവീസുകൾ വെെകുന്നതായും ചിലത് റദ്ദാക്കിയതായും വിമാന കമ്പനികൾ അറിയിച്ചു. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഞായറാഴ്ച രാത്രി മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു.

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.