കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യും. ബുധനാഴ്ച കളമശേരി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് കെ. സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
നിലവില്‍ കേസിന്റെ അന്വേഷണം അനന്തമായി നീളുന്നതായി പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
മോന്‍സന്‍ മാവുങ്കലിന് പണം നല്‍കുന്ന സമയത്ത് അവിടെ കെ സുധാകരനും ഉണ്ടായിരുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ചികിത്സയ്ക്കായി എത്തിയ തന്റെ സാന്നിധ്യം മോന്‍സന്‍ മാവുങ്കല്‍ ദുരുപയോഗം ചെയ്തിരിക്കാമെന്നാണ് ഇതുസംബന്ധിച്ച് കെ. സുധാകരന്‍ പ്രതികരിച്ചത്.