കൊച്ചി: കൊച്ചു കുട്ടികളുടെ അടക്കം ജീവൻ തെരുവിൽ അലയുന്ന നായ്ക്കളുടെ ആക്രമത്തിൽ നഷ്ടപ്പെടുമ്പോൾ മനുഷ്യ സ്നേഹികൾക്കെല്ലാം വലിയ ആശങ്കയുണ്ടെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. ആരോഗ്യ പരിപാലനത്തിന്റെയും സാമൂഹ്യ വികസനത്തിന്റെയും ടൂറിസത്തിന്റെയും ഒക്കെ പേരിൽ അന്തർ ദേശീയ തലത്തിൽ മികവിന്റെ സന്ദേശങ്ങളും പ്രചാരണവും നടക്കുമ്പോൾ തന്നെ തെരുവിൽ കൂട്ടമായി അലയുന്ന നായ്ക്കൾ ആക്രമിച്ചു മനുഷ്യ ജീവൻ നഷ്ടപ്പെടുമ്പോൾ നാടിന്റെ സത്പേരിനു കളങ്കം വരുത്തുകയാണ്.
തെരുവോരങ്ങളിൽ അലഞ്ഞു തിരിയുന്ന മുഴുവൻ നായ്ക്കളെയും സമയ ബന്ധിതമായി വന്ധികരിച്ചു സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുവാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു.