തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി. പുതിയതായി എത്തിച്ച ഹനുമാന്‍ കുരങ്ങാണ് ചാടിപ്പോയത്. നന്തന്‍കോട് ഭാഗത്തേക്ക് ഓടിപ്പോയതെന്നാണ് സംശയം. അക്രമ സ്വഭാവമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മൃഗശാല അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദര്‍ശകര്‍ക്ക് കാണാനായി തുറന്ന് വിടുന്ന ചടങ്ങ് മറ്റന്നാള്‍ നടക്കാനിരിക്കെ കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. ജീവനക്കാര്‍ തിരച്ചില്‍ ആരംഭിച്ചു.
പുതിയതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ഉണ്ടായ വീഴ്ച്ചയാണ് കുരങ്ങ് ഓടിപ്പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ജീവനക്കാര്‍ അശ്രദ്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തു. ഹനുമാന്‍ കുരങ്ങിന് 15 ദിവസത്തെ കോറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം പാലിച്ചില്ലെന്നും ആക്ഷേപമുണ്ട്.