പേരാമ്പ്രയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു, തീ പടര്‍ന്നത് മാലിന്യ കേന്ദ്രത്തില്‍ നിന്ന്

പേരാമ്പ്രയില്‍ വന്‍ തീപിടുത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കം രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു, തീ പടര്‍ന്നത് മാലിന്യ കേന്ദ്രത്തില്‍ നിന്ന്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തീപിടിത്തത്തില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്.

പേരാമ്പ്ര ടൗണില്‍ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തില്‍ നിന്നാണ് തീ പടര്‍ന്നത്. തുടര്‍ന്ന് തൊട്ടടുത്തുള്ള ബാദുഷ സൂപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ടുനില കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.

പേരാമ്പ്രയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീ അണയ്ക്കാനായി ആദ്യമെത്തിയത്. വടകര, കുറ്റ്യാടി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തി.

മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആണ് തീ അണയ്ക്കാനായത്. പേരാമ്പ്ര പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.