കേരളത്തിലേക്ക് തോക്ക് കടത്തി;ടി.പി കേസ് പ്രതി കര്‍ണാടക പൊലിസ് കസ്റ്റഡിയില്‍

കേരളത്തിലേക്ക് തോക്ക് കടത്തി;ടി.പി കേസ് പ്രതി കര്‍ണാടക പൊലിസ് കസ്റ്റഡിയില്‍

കണ്ണൂര്‍: കേരളത്തിലേക്ക് തോക്ക് കടത്തിയ കേസില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ടി.കെ രജീഷിനെ കര്‍ണാടക പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രജീഷിനെ ബംഗളൂരുവില്‍ നിന്നെത്തിയ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. രജീഷിന്റെ നിര്‍ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്തിയ കേസിലാണ് പൊലീസ് നടപടി.

കഴിഞ്ഞ ദിവസം കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയില്‍ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന ടി.കെ രജീഷിന്റെ നിര്‍ദേശ പ്രകാരമാണ് തോക്ക് കൊണ്ടുവന്നതെന്ന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.