ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ മൂന്നര വയസുകാരനും മരിച്ചു

ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ മൂന്നര വയസുകാരനും മരിച്ചു

തൃശൂര്‍: എറവൂരില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരന്‍ അദ്രിനാഥും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കേയാണ് മരണം.

തൃശൂര്‍ വാടാനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം. പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിതിന്‍ അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്.

ഓട്ടോയില്‍ നിന്നും തെറിച്ചു വീണ ജിതിന് സാരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആംബുലന്‍സ് ഡ്രൈവറും ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.