കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കി

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് മുഖ്യപ്രതികളെ സഹകരണ വകുപ്പ് ഒഴിവാക്കി. ഇടനിലക്കാരനായ കിരണ്‍, സൂപ്പര്‍മാര്‍ക്കറ്റ് ചുമതലയുള്ള റെജി അനില്‍ എന്നിവരെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിലും ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രധാന പ്രതികളാണ് ഇരുവരും.

കിരണ്‍ 46 വായ്പകളില്‍ നിന്ന് 33.28 കോടി രൂപ തട്ടിയെന്നായിരുന്നു റിപ്പോര്‍ട്ട്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പടെ 25 പേരില്‍ നിന്ന് 125.84 കോടി പിടിച്ചെടുക്കാന്‍ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ നേരത്തെ ഉത്തരവിട്ടിരുന്നു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു സി.പി.എം ഭരിക്കുന്ന കരുവന്നൂര്‍ ബാങ്കിലേത്.

ബാങ്കില്‍ പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേര്‍ക്ക് ഇപ്പോഴും തുക തിരിച്ച് കിട്ടാനുണ്ട്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.