ഒരു പുതപ്പിൻ കീഴിൽ ഉറങ്ങുന്ന അങ്കിതും ഡാനിയും

ഒരു പുതപ്പിൻ കീഴിൽ ഉറങ്ങുന്ന അങ്കിതും  ഡാനിയും

ഒരു പുതപ്പിൻ കീഴിൽ കടത്തിണ്ണയിൽ കിടന്നുറങ്ങുന്ന അങ്കിത് എന്ന ബാലനും അവന്റെ വളർത്തുനായ ഡാനിയുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു പ്രാദേശിക മാധ്യമ പ്രവർത്തകൻ എടുത്ത ഈ ചിത്രം പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. പത്തുവയസുകാരനായ അങ്കിതിന്റെ പിതാവ് ജയിലിലാണ്. അമ്മ മകനെ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ അനാഥനായ അങ്കിത് തെരുവിൽ ജീവിതമാരംഭിച്ചു. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് അങ്കിതും ഡാനിയും താമസിക്കുന്നത്. ഉറ്റവരെല്ലാം ഉപേക്ഷിച്ച ഈ ബാലന് ഇന്ന് കൂട്ടായുള്ളത് ഡാനിയെന്ന ഈ നായ മാത്രമാണ്. മനുഷ്യൻ മനുഷ്യത്വം മറക്കുന്ന ഈ കാലഘട്ടത്തിൽ ഡാനി എന്ന നായ സമൂഹത്തിന് മാതൃകയാവുകയാണ്. ചായക്കടയിൽ ജോലിചെയ്തും ബലൂണുകൾ വിറ്റുമാണ് അങ്കിത് ജീവിക്കുന്നത്. ഡാനി ക്കുള്ള പാലു പോലും ആരിൽ നിന്നും സൗജന്യമായി ഈ ബാലൻ വാങ്ങാറില്ല. അങ്കിതിന്റെ കൂടെ എപ്പോഴും വളർത്തുനായ ഡാനി ഉണ്ടെന്ന് ചായക്കടക്കാരൻ പറഞ്ഞു. മുസാഫർ പോലീസിന്റെ സംരക്ഷണത്തിലാണ് ഇപ്പോൾ ഡാനിയും അങ്കിതും. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Photo credit :Social media

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.