അച്ഛൻ (കവിത)

അച്ഛൻ (കവിത)

ആകാശം വെല്ലുമൊരതിശയവുമൊപ്പം
ആഴി തോൽക്കും ആഴവുമൊളിപ്പിച്ചു
തെളിഞ്ഞു നിൽക്കും വിസ്മയമല്ലോ അച്ഛൻ....








ആകാശം വെല്ലുമൊരതിശയവുമൊപ്പം
ആഴി തോൽക്കും ആഴവുമൊളിപ്പിച്ചു
തെളിഞ്ഞു നിൽക്കും വിസ്മയമല്ലോ അച്ഛൻ
പരിഭവം പറയാതെ
പതറാതെ പരുങ്ങാതെ
പാറപോൽ ദൃഢമുള്ള
വാക്കിലോ അലിവുള്ള
സുകൃതമല്ലോ അച്ഛൻ
മനമൊന്നിടറുന്ന നേരം
സാന്ത്വനമൊഴികളെന്നച്ഛൻ
കൺപീലി നനയുന്ന നേരം
ചാരത്തു ചേർക്കുമെന്നച്ഛൻ
തമസ്സിൽ തനിച്ചാകും നേരം
കാവലായ് നിൽക്കുമെന്നച്ഛൻ
തെറ്റുകൾ പിണയുമ്പോഴെല്ലാം
സൗമ്യമായ് തിരുത്തുമെന്നച്ഛൻ
ഉള്ളിൽ കനലാളുമ്പോഴും
പുറമേ ചിരിതൂകുമച്ഛൻ
വെയിലിലോ മഴയിലോ തളരാതെ
കുടുംബത്തെ താങ്ങുമെന്നച്ഛൻ
നോവിന്റെ മേഘങ്ങളൊക്കെ
പെയ്യാതെ നോക്കുമെന്നച്ഛൻ
ചിന്തകൾ ഉലച്ചീടുമ്പോഴും
മടുക്കാതെ ഓടുന്നൊരച്ഛൻ
കൂട്ടം തെറ്റുന്ന നേരം
കൈകൾ പിടിക്കുമെന്നച്ഛൻ
അറിയാതെ വിതുമ്പുന്ന നേരം
കണ്ണിൽ തെളിയുമെന്നച്ഛൻ
പറയാതെ വൈകുന്ന നേരം
കൺചിമ്മാതിരിക്കുമെന്നച്ഛൻ
ചിറകേകി എന്നുള്ളിലെന്നും
വിടരുന്ന നിറസ്നേഹമച്ഛൻ



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.