ന്യൂഡല്‍ഹി: ഡല്‍ഹി ആര്‍കെ പുരത്തുണ്ടായ വെടിവയ്പ്പില്‍ രണ്ട് സ്ത്രീകള്‍ മരിച്ചു. പിങ്കി(30), ജ്യോതി(29) എന്നീ സ്ത്രീകളാണ് മരിച്ചത്. വെടിവയ്പ്പിന് ശേഷം കടന്നു കളഞ്ഞ അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ആര്.കെ പുരം അംബേദ്കര്‍ ബസ്തിയില്‍ ഇന്ന് പുലര്‍ച്ചെ 4.10 ഓടെയാണ് സംഭവം. കൊല്ലപ്പെട്ട സ്ത്രീകളുടെ സഹോദരനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടാണ് ആക്രമണത്തില്‍ കലാശിച്ചത്.
സഹോദരനെ തേടിയെത്തിയ സംഘം ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേരെയും ഉടനെ എസ്ജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.