കൊച്ചി: സംസ്ഥാനത്തെ എ.ഐ ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും ഹൈക്കോടതിയെ സമീപിച്ചു.
കരാര്‍ നല്‍കിയതിലും ഉപരകരാര്‍ നല്‍കിയതിലും അഴിമതിയുണ്ടെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണമെന്നും ഇരുവരും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ആര്‍.ഐ.ടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം, കെല്‍ട്രോണും എസ്.ആര്‍.ഐ.ടിയുമുള്ള കരാര്‍ റദ്ദാക്കണം തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.