ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രവി സിന്‍ഹയെ ഇന്ത്യയുടെ എക്സ്റ്റേണല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങിന്റെ മേധാവിയായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
2023 ജൂണ്‍ 30-ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാമന്ത് കുമാര്‍ ഗോയലിന് പകരമായാണ് സിന്‍ഹ എത്തുന്നത്. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് സിന്‍ഹ.
നിലവില്‍ അദേഹം ക്യാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. സിന്‍ഹയെ നിയമിക്കുന്നതിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയത്.