കൊച്ചി: ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്.
മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ഇ.ഡി റെയ്ഡ് നടത്തിയത്. കോട്ടയത്ത് 12 ഇടങ്ങളില്‍ പരിശോധന നടന്നു.
വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ച് ഇന്ന് വൈകുന്നേരം അഞ്ച് മുതലാണ് പരിശോധന ആരംഭിച്ചത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.
10,000 കോടി രൂപയുടെ ഇടപാടുകള്‍ നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. റെയ്ഡില്‍ വിദേശ കറന്‍സികള്‍ പിടികൂടി. കൂടുതല്‍ വിവിരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.