പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദന്‍ (22) ആണ് മരിച്ചത്. മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണമായും അണച്ചിട്ടില്ല. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം രക്ഷാപ്രവര്‍ത്തനം നടത്തി വരുന്നു.