ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി; അധികാരം ഇനി മുഖ്യമന്ത്രിക്ക്: ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ

ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കി; അധികാരം ഇനി മുഖ്യമന്ത്രിക്ക്: ബില്‍ പാസാക്കി പഞ്ചാബ് നിയമസഭ

ചണ്ഡിഗഢ്: പഞ്ചാബില്‍ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റി. പകരം മുഖ്യമന്ത്രിക്ക് അധികാരം നല്‍കികൊണ്ടുള്ള ബില്‍ പഞ്ചാബ് നിയമസഭ പാസാക്കി.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നതിനിടയിലാണ് പഞ്ചാബ് സര്‍വകലാശാല നിയമഭേദഗതി ബില്‍ 2023 നിയമസഭ പാസാക്കിയത്.

ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടിക്ക് പുറമേ ശിരോമണി അകാലിദള്‍, ബിഎസ്പി അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. ബില്‍ അവതരണത്തിന് മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചിരുന്നു.

വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളില്‍ മുഖ്യമന്ത്രി ഭഗവന്ത് മാനും ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ആംആദ്മി സര്‍ക്കാരിന്റെ പുതിയ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.