തൃശൂര്‍: മോന്‍സണ്‍ മാവുങ്കല്‍ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന് ബന്ധമില്ലെന്ന് വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര്‍. റെസ്റ്റം. എന്നാല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെതിരെ തെളിവുണ്ടെന്നും റെസ്റ്റം വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സനെ ജയിലിലെത്തി ചോദ്യം ചെയ്തശേഷം മടങ്ങുമ്പോഴാണ് റെസ്റ്റം മാധ്യമങ്ങളോടു പ്രതികരിച്ചത്. തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുധാകരനെ കേസില്‍ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയത്. പൊലീസിനെ രാഷ്ട്രീയത്തിലേക്കക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയെ തള്ളുന്നതാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം.