മുഖ്യമന്ത്രി വിശ്രമത്തിൽ; പൊതു പരിപാടികൾ മാറ്റി

മുഖ്യമന്ത്രി വിശ്രമത്തിൽ; പൊതു പരിപാടികൾ മാറ്റി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക, പൊതു പരിപാടികൾ മാറ്റിവച്ചതായി ഓഫിസ് അറിയിച്ചു. ജൂൺ 27 വരെയുള്ള പരിപാടികളാണ് മാറ്റിയത്. പനിയും ശാരീരിക അസ്വസ്ഥതകളും കാരണം അദ്ദേഹം വിശ്രമത്തിലായ സാഹചര്യത്തിലാണ് തീരുമാനം.

15 ദിവസത്തെ വിദേശ പര്യടനത്തിന് ശേഷം ചൊവ്വാഴ്ച പുലർച്ചെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയത്. ചൊവ്വയും ബുധനും ഓഫീസിൽ അദ്ദേഹം എത്തിയിരുന്നില്ല. ഇതിനിടെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം ഓൺലൈനായാണ് പങ്കെടുത്തത്. സുഖമില്ലാത്ത സാഹചര്യത്തിലാണ് നേരിട്ട് പങ്കെടുക്കാത്തതെന്ന് അദ്ദേഹം യോഗത്തിൽ വിശദീകരിച്ചിരുന്നു.

ഈ മാസം 27ന് ആണ് അടുത്ത മന്ത്രിസഭാ യോഗം. ഈ യോഗത്തിൽ 30 ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി വി.പി ജോയിക്കും പൊലീസ് മേധാവി അനിൽ കാന്തിനും പകരക്കാരെ നിയമിക്കുന്നതിൽ തീരുമാനമെടുക്കുമെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.