ചെന്നൈ: ചെന്നൈ-മുംബൈ ലാകമാന്യ തിലക് എക്സ്പ്രസില്‍ തീപിടിത്തം. ചെന്നൈയില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ബാസിന് ബ്രിഡ്ജില്‍ എത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ എന്‍ജിനില്‍ നിന്ന് എസിയിലേക്കുള്ള കേബിളിന് തീപിടിക്കുകയായിരുന്നു.
തീ ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ നിര്‍ത്തിയിട്ടു. പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തിയില്‍ ഇറങ്ങി ഓടി. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ വീണ്ടും സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ വ്യക്തമാക്കി.