പാലക്കാട്: വ്യാജ സര്‍ട്ടിഫിക്കേറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത് കൂട്ടുകാരിക്കൊപ്പമുള്ള സെല്‍ഫി. വിദ്യയും കൂട്ടുകാരിയും ഒരുമിച്ചുള്ള സെല്‍ഫിയിലൂടെയാണ് വിദ്യ ഒളിവിലിരുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. ഒളിവിലിരിക്കെ പുറത്തെ സംഭവ വികാസങ്ങള്‍ അറിയാനായി വിദ്യ കൂട്ടുകാരിയുടെ ഫോണാണ് ഉപയോഗിച്ചിരുന്നുത്.
ഈ ഫോണിന്റെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വിദ്യയെ അറസ്റ്റ് ചെയ്യുന്നത്. കൂട്ടുകാരിയുടെ ഫോണില്‍ നിന്നാണ് വിദ്യക്കൊപ്പമുള്ള സെല്‍ഫി കണ്ടെത്തിയത്. സെല്‍ഫിയെടുത്തത് നാലു ദിവസം മുമ്പെന്നും കണ്ടെത്തി. ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്നാണ് അഗളി പൊലീസ് പറയുന്നത്.
അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം തന്റെ തലയിലാക്കാനുള്ള ആസൂത്രണം നടന്നു എന്നാണ് വിദ്യയുടെ മൊഴി. താന്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്നാണ് പ്രചരിപ്പിച്ചത്. മഹാരാജാസിലെ അധ്യാപകരില്‍ ചിലരുടെ പ്രേരണയും ഇതിനുണ്ടായിട്ടുണ്ട്. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും വിദ്യ നല്‍കിയ മൊഴിയില്‍ പറയുന്നു.