തൃശൂര്‍: പനി ബാധിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. തൃശൂര്‍ ചാഴൂര്‍ സ്വദേശി ധനിഷ്‌കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ചാഴൂര്‍ എസ്എന്‍എംഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.
കഴിഞ്ഞ ദിവസം മലപ്പുറത്തും പനി ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ ആയിരുന്നു വിദ്യാര്‍ത്ഥി മരിച്ചത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയ്ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1എന്‍1 തുടങ്ങിയവ ബാധിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം സംസ്ഥാനതലത്തില്‍ നല്‍കുന്ന കണക്കില്‍ മരിച്ചവരുടെ പേരോ പ്രായമോ മറ്റൊരു വിവരവുമില്ല. ചുരുക്കത്തില്‍ ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണങ്ങളില്‍ ഓരോന്നിലും ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണമെന്താണെന്നത് പകര്‍ച്ച വ്യാധിക്കാലത്തും അജ്ഞാതമാണ്.