ദോഹ: മാസ്ക് ഉള്‍പ്പടെയുളള കോവിഡ് നിയന്ത്രണങ്ങളെല്ലാം ഖത്തർ പിന്‍വലിച്ചു. ഉപഭോക്തൃസേവന ജീവനക്കാർ ജോലിയിലായിരിക്കുമ്പോഴും ആശുപത്രി മെഡിക്കല്‍ സെന്‍ററുകളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും ഇനി മാസ്ക് നിർബന്ധമല്ല.
മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. പനിയുള്‍പ്പടെയുളള ആരോഗ്യപ്രശ്നങ്ങളുളളവർ ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുളള രോഗികളെ സന്ദർശിക്കരുതെന്ന് നിർദ്ദേശമുണ്ട്. അണുബാധ പകരാനുളള സാധ്യത മുന്‍നിർത്തിയാണ് മുന്‍കരുതല്‍ നിർദ്ദേശം.