കൊട്ടാരക്കര: കുളക്കടയില്‍ കെഎസ്ആര്‍ടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്ക്. കണ്ടെയ്നറിന്റെ ഡ്രൈവറുടെയും കെഎസ്ആര്‍ടിസിയിലെ ഒരു യാത്രക്കാരന്റെയും നില ഗുരുതരമാണെന്നാണ് വിവരം. കണ്ടെയ്നറിന്റെ ഡ്രൈവറായ തൃശൂര്‍ സ്വദേശി ശരണ്‍ (30), കെഎസ്ആര്‍ടിസിയിലെ യാത്രക്കാരനായ കിളിമാനൂര്‍ സ്വദേശി ബാലന്‍ പിള്ള (52) എന്നിവര്‍ക്കാണ് ഗുരുതര പരുക്കേറ്റത്.
പരുക്കേറ്റവരെ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.