തിരുവനന്തപുരം: കെ.സുധാകരന് പണം നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന ദിവസങ്ങളിൽ സുധാകരൻ വീട്ടിൽ ഉണ്ടായിരുന്നില്ല. സുധാകരനെ പ്രതിചേർത്തത് രാഷ്ട്രീയക്കളിയാണെന്നും മോൻസൻ ആവർത്തിച്ചു.
സുധാകരനും സതീശനുമെതിരായ കേസുകളെ പ്രതിരോധിച്ച് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ അഴിമതി ആരോപണങ്ങൾ കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. കേസുകളിൽ വരിഞ്ഞുമുറുക്കാൻ സർക്കാരും പ്രതിരോധിക്കാൻ പ്രതിപക്ഷവും ശ്രമിക്കുമ്പോൾ തുടർ രാഷ്ട്രീയനീക്കങ്ങൾ നിർണ്ണായകമാവുകയാണ്.
അതേസമയം ഇ.പി. ജയരാജനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചന്നെ കേസിൽ കുറ്റുവിമുക്തനാക്കണമെന്ന് ആശ്യപ്പെട്ടുള്ള സുധാകരന്റെ ഹർജിയിൽ ഈ മാസം 27ന് ഹൈക്കോടതി വാദം കേൾക്കുന്നുണ്ട്.