ലഹരി ഉപയോഗത്തിന് ജനറല്‍ ആശുപത്രിയിലെ സിറിഞ്ചുകള്‍ മോഷ്ടിച്ചു; യുവാവ് പിടിയില്‍

ലഹരി ഉപയോഗത്തിന് ജനറല്‍ ആശുപത്രിയിലെ സിറിഞ്ചുകള്‍ മോഷ്ടിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഇഞ്ചക്ഷന്‍ മുറിയില്‍ നിന്നും സിറിഞ്ചുകള്‍ മോഷ്ടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. രാജാജി നഗര്‍ ടി.സി 26/1038 ഉണ്ണിക്കുട്ടനെ (28) യാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നതിനാണ് ഇയാള്‍ സിറിഞ്ചുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഒരു സ്ത്രീയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. ഒപ്പമുള്ള സ്ത്രീക്ക് സുഖമില്ലെന്ന് പറഞ്ഞാണ് അത്യാഹിത വിഭാഗത്തിലെത്തിയത്. ഇയാള്‍ കന്റോണ്‍മെന്റ് സ്റ്റേഷനിലെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ കുറിപ്പടികളും മെഡിക്കല്‍ റെക്കോഡ്സ് ബുക്കുകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

മാനസിക ചികിത്സക്കുപയോഗിക്കുന്ന മരുന്നുകള്‍ ലഹരി ഉപയോഗത്തിനായി വാങ്ങാനാണിതെന്നാണ് പൊലീസ് പറയുന്നത്. ഈ കുറിപ്പടികള്‍ ഇയാളുടെ കൈവശം എങ്ങനെയെത്തി എന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് കന്റോണ്‍മെന്റ് സി.ഐ ഷാഫി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.