അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്ന് നഴ്സുമാര്‍; ജൂലൈ 19 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്ന് നഴ്സുമാര്‍; ജൂലൈ 19 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

തൃശൂര്‍: അടിസ്ഥാന ശമ്പളം നാല്‍പ്പതിനായിരം രൂപയാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ജൂലൈ 19 സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ നഴ്സുമാര്‍ പണിമുടക്ക് സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ രൂപികരിച്ച തൃശൂരില്‍ നിന്ന് തിരുവന്തപുരം വരെ ലോങ് മാര്‍ച്ച് നടത്താനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.