തിരുവനന്തപുരം: കഴക്കൂട്ടത്ത് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോയി ക്രൂര മര്‍ദ്ദിച്ച ശേഷം പീഡിപ്പിച്ചു. പീഡനത്തിനിരയായ പെണ്‍കുട്ടി വിവസ്ത്രയായി ഓടി രക്ഷപ്പെടുകയാണുണ്ടായത്. പെണ്‍കുട്ടി എസ്എറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറ്റിങ്ങല്‍ അവനവഞ്ചേരി സ്വദേശി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് സുഹൃത്തായ കിരണ്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയ ശേഷം കഴക്കൂട്ടത്തെ കൃഷി ഓഫീസിന് സമീപമുള്ള ഗോഡൗണിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം പീഡിപ്പിച്ചത്. മറ്റൊരു സുഹൃത്തുമായി ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ പോയതാണ് കിരണിനെ പ്രകോപിച്ചത്.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. രാവിലെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും കിരണ്‍ പിന്തുടര്‍ന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കിരണ്‍ മടങ്ങി പോയത്.