കൊച്ചി: കുവൈറ്റ് എസ്.എം.സി.എ പ്രതിനിധി ബോബിൻ ജോർജ് എടപ്പാട്ടിനെ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. കുവൈറ്റ് എസ്.എം.സി.എ യുടെ 2023 - 24 ഭരണ സമിതിയിലേക്ക് നിലവിലെ ഗ്ലോബൽ വൈസ് പ്രസിഡന്റ് ആയ സുനിൽ റാപ്പുഴ തെരെഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ബോബിൻ ജോർജിനെ നിർദേശിക്കപ്പെട്ടത്.
ഗൾഫ് മേഖലയിലെ ഏറ്റവും ശക്തമായ കത്തോലിക്കാ കോൺഗ്രസ് ഘടകം ആണ് കുവൈറ്റ് എസ്.എം.സി.എ. ബിനു ഗ്രിഗറി ജനറൽ സെക്രട്ടറിയായും ജോർജ് അഗസ്റ്റിൻ ട്രഷറായും ഉള്ള ഭരണ സമിതിയാണ് കുവൈറ്റിൽ ചുമതല ഏറ്റത്. സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ് നേടിയ ഗ്ലോബൽ വൈസ് പ്രസിഡന്റ് ബോബിൻ ജോർജ് കുവൈറ്റിലെ അൽ ദഹാന അമേരിക്കൻ സ്കൂളിലെ അധ്യാപകനാണ്. കുവൈറ്റ് എസ് എം.സി.എ.യുടെ കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് ആയിരുന്ന ബോബിൻ കുവൈറ്റിലെ സാമൂഹ്യ സേവന രംഗത്ത് നിറ സാനിധ്യം ആണ് .