തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ മുന്‍ പത്രാധിപസമിതി അംഗം ജി.ശക്തിധരന്‍ നടത്തിയ വെളിപ്പെടുത്തലുകളെപ്പറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി.
ഉന്നതനായ ഒരാള്‍ 2.35 കോടി രൂപ കൈക്കൂലി വാങ്ങി കൈതോലപ്പായയില്‍ കെട്ടി പൊതിഞ്ഞുകൊണ്ടു പോയെന്ന ജി.ശക്തിധരന്റെ ആരോപണം സംബന്ധിച്ചാണ് ബെന്നി ബെഹനാന്റെ പ്രതികരണം.
ഇപ്പോള്‍ മന്ത്രി സഭയില്‍ ഉള്ള ഒരാളടക്കം ശക്തിധരന്റെ വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് ശക്തിധരന്‍.
അതുകൊണ്ട് അദേഹം വെളിപ്പെടുത്തിയ കാര്യങ്ങളില്‍ അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ബെന്നി ബെഹനാന്റെ ആവശ്യം. ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് ശക്തിധരന് പോലീസ് സംരക്ഷണം നല്‍കണമെന്നും അദേഹം ആവശ്യപ്പെട്ടു.