കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ എട്ട് പേർ പിടിയിൽ. 67 ലക്ഷം രൂപയുടെ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.
സ്വർണം കടത്താൻ ശ്രമിച്ച കൊടിഞ്ഞി മുസ്തഫ എന്ന യാത്രക്കാരനും ഇത് കവർച്ച ചെയ്യാനെത്തിയ ഏഴംഗ സംഘവുമാണ് പിടിയിലായത്.
മുസ്തഫയുടെ പക്കൽ നിന്ന് സ്വർണം തട്ടാനായിരുന്നു ക്വട്ടേഷൻ സംഘത്തിന്റെ ശ്രമം.