ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വധിച്ചത്.
ഇയാളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഏറ്റുമുട്ടലിനിടെ സുരക്ഷാ സേനയിലെ ഒരാള്‍ക്ക് പരിക്കേറ്റു.
കുല്‍ഗാമിലെ ഹൂവ്‌റ ഗ്രാമത്തില്‍ വച്ചായിരുന്നു ഏറ്റുമുട്ടല്‍. പ്രദേശത്ത് സുരക്ഷാ സേനയുടെ തിരച്ചില്‍ തുടരുകയാണ്.