താര ജാഡയില്ലാതെ വര്‍ക്ക് ഷോപ്പ് മെക്കാനിക്കായി രാഹുല്‍ ഗാന്ധി; കാണാനെത്തിയത് വൻ ജനക്കൂട്ടം

താര ജാഡയില്ലാതെ വര്‍ക്ക് ഷോപ്പ് മെക്കാനിക്കായി രാഹുല്‍ ഗാന്ധി; കാണാനെത്തിയത് വൻ ജനക്കൂട്ടം

ന്യൂഡൽഹി: വെള്ള ടീ ഷർട്ടും കടും നീല പാന്റ്സും ധരിച്ച് ബുള്ളറ്റ് വർക്ഷോപ്പിൽ ഇരിക്കുന്ന പുതിയ മെക്കാനിക്കിനെ കണ്ട് ജനക്കൂട്ടം അക്ഷരാർത്ഥത്തിൽ അമ്പരന്നു. താര ജാഡ തെല്ലുമില്ലാതെ മെക്കാനിക്കിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് വാഹനത്തിന്റെ തകരാറുകൾ ഓരോന്നായി പരിഹരിക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി. 

ഭാരത് ജോഡോ യാത്രയ്ക്കു പിന്നാലെ ആരംഭിച്ച സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുടെ ഭാഗമായാണ് രാഹുൽ ഗാന്ധി ഡൽഹിയിലെ വർക്ക് ഷോപ്പിൽ എത്തിയത്.

വൈകിട്ട് 5.15 ഓടെ എത്തിയ രാഹുലിനെ കണ്ട് വൻ ജനാവലി തടിച്ചുകൂടി. ആളുകൾക്ക് അദ്ദേഹം ഹസ്തദാനം നല്‍കി. ഒപ്പം നിന്ന് ഫോട്ടോ എടുത്തു. രാത്രി ഏഴോടെ മടങ്ങി. രാഹുൽ ഗാന്ധി തന്നെയാണ് ചിത്രങ്ങൾ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.