സംസ്ഥാനത്ത് ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം പൂര്‍ണമായും നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുകയിലയും നിക്കോട്ടിനും അടങ്ങിയ ഗുഡ്കയുടെയും പാന്‍മസാലയുടെയും ഉല്‍പാദനം, സംഭരണം, വിതരണം എന്നിവ പൂര്‍ണമായി നിരോധിച്ചു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ വി.ആര്‍. വിനോദാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇവ നിരോധിച്ചത്. എന്നാല്‍ ഭക്ഷ്യസുരക്ഷ കമ്മിഷണറുടെ നിരോധന ഉത്തരവിന് ഒരു വര്‍ഷമാണ് കാലാവധി.

അതിനാല്‍ നിരോധനത്തിനു നിയമപരമായ നിലനില്‍പ്പ് വേണമെങ്കില്‍ വര്‍ഷംതോറും പുതിയ ഉത്തരവ് ഇറക്കണം. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.