കോയമ്പത്തൂർ ഡിഐജി സ്വയം ജീവനൊടുക്കി; നിറയൊഴിച്ചത് സർവീസ് റിവോൾവർ ഉപയോഗിച്ച്

കോയമ്പത്തൂർ ഡിഐജി സ്വയം ജീവനൊടുക്കി; നിറയൊഴിച്ചത് സർവീസ് റിവോൾവർ ഉപയോഗിച്ച്

കോയമ്പത്തൂർ: കോയമ്പത്തൂർ ഡിഐജി വിജയകുമാർ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്ന് പോലീസ് പറഞ്ഞു. സർവീസ് റിവോൾവർ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. 

പൊലീസ് സേനയിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാർ 2009 ലാണ് സർവീസിൽ പ്രവേശിച്ചത്.

കാഞ്ചീപുരം, കടലൂർ, നാഗൈ, തിരുവാരൂർ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം കോയമ്പത്തൂർ ഡിഐജിയായി ചുമതലയേറ്റത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.