ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടു വച്ച അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ പ്രതിവര്‍ഷം 52,000 കോടി രൂപ വേണ്ടി വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ നികുതി 20 ശതമാനം ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍.
2023-24 സാമ്പത്തിക വര്‍ഷത്തേക്ക് അവതരിപ്പിച്ച ബജറ്റിലാണ് മദ്യത്തിന്റെ നികുതി കൂട്ടിയത്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിന് ബജറ്റ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.
കര്‍ണാടകയിലെ ക്രമസമാധാനം പാലിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും പ്രതിജ്ഞബദ്ധരാണ്. സദാചാര പൊലീസിങും വര്‍ഗീയവല്‍ക്കരണവും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിനാലാമത്തെ ബജറ്റ് സഭയിലവതരിപ്പിച്ച് ഏറ്റവും കൂടുതല്‍ ബജറ്റവതരിപ്പിച്ച മന്ത്രിയെന്ന റെക്കോര്‍ഡും സിദ്ധരാമയ്യ സ്വന്തമാക്കി.