ന്യൂഡല്‍ഹി: ഏക സിവില്‍ കോഡില്‍ നിന്ന് നാഗാലാന്‍ഡിലെ ക്രിസ്ത്യന്‍, ആദിവാസി വിഭാഗങ്ങളെ ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്‍കിയതായി നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ.
ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ നാഗാലാന്‍ഡില്‍ സംഭവിക്കുന്ന പ്രത്യാഘാതങ്ങള്‍ സംഘം അമിത് ഷായെ അറിയിച്ചു. 22-ാം നിയമ കമ്മീഷന്റെ പരിഗണനയിലേക്ക് ഈ വിഷയം വിടുന്നതടക്കമുള്ള കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് അമിത് ഷാ മുക്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു.
നിയമം നടപ്പിലാകുമ്പോള്‍ മതപരമായ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.
ആശങ്കകള്‍ കേന്ദ്രം സജീവമായി പരിഗണിക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയതായി നെയ്ഫ്യു റിയോ പറഞ്ഞു.