ചണ്ഡീഗഡ്: കര്‍ഷകര്‍ക്കൊപ്പം വയലില്‍ പണിയെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പുറത്ത്. ഹരിയാനയിലെ സോണിപട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലേക്കുള്ള യാത്രാമദ്ധ്യേ, മദിന ഗ്രാമത്തില്‍ വണ്ടി നിര്‍ത്തി കര്‍ഷകര്‍ക്കൊപ്പം ചേരുകയായിരുന്നു അദ്ദേഹം.
വയലില്‍ നെല്‍കൃഷി ചെയ്യുന്നത് കണ്ടതോടെ രാഹുല്‍ ഗാന്ധി കാറില്‍ നിന്നിറങ്ങി തുടര്‍ന്ന് പാന്റ് മടക്കിവച്ച് വയലില്‍ ഇറങ്ങുകയായിരുന്നു. ട്രാക്ടര്‍ ഉപയോഗിച്ച് നിലം ഉഴുതുമറിച്ച് കര്‍ഷകര്‍ക്കൊപ്പം നെല്ല് നടുകയും ഇതിനിടെ കര്‍ഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഡല്‍ഹിയിലെ വര്‍ക്ക് ഷോപ്പില്‍ തൊഴിലാളികള്‍ക്കൊപ്പം പണിയെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചിരുന്നു. തൊഴിലാളികള്‍ക്കും തന്നെ കാണാന്‍ തടിച്ചുകൂടിയവര്‍ക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമായിരുന്നു രാഹുല്‍ ഗാന്ധി മടങ്ങിയത്.