മലയാളി നഴ്സ് ഡബ്ലിനില്‍ നിര്യാതയായി

 മലയാളി നഴ്സ് ഡബ്ലിനില്‍ നിര്യാതയായി

ഡബ്ലിന്‍: കോട്ടയം കുറുവിലങ്ങാട് കാളികാവ് (വെമ്പള്ളി) സ്വദേശിനിയായ മലയാളി നഴ്സ് ബിനുമോള്‍ പോളശ്ശേരി ഡബ്ലിനില്‍ നിര്യാതയായി. ബ്ലാഞ്ചാര്‍ഡ്‌സ് ടൗണില്‍ താമസിക്കുന്ന മേലുകാവ് മറ്റം പുലയന്‍പറമ്പില്‍ ബിനോയ് ജോസിന്റെ ഭാര്യയാണ് പരേത. എഡ്വിന്‍, ഈതന്‍, ഇവാ എന്നിവര്‍ മക്കളാണ്.

ഡബ്ലിന്‍ നാഷണല്‍ മറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ നഴ്‌സ് ആയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നിന്ന്
മാറ്റര്‍ ഹോസ്പിറ്റലിലായിരുന്നു മരണം. കോട്ടയം കാളികാവില്‍ റിട്ട. പ്രൊഫ. പി.ജെ ഉലഹന്നാന്റെയും മേരിയുടെയും മകളാണ്. സംസ്‌കാരം പിന്നീട് കേരളത്തില്‍ നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.