ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍: സമയപരിധി ഇന്ന് അവസാനിക്കും

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍: സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡല്‍ഹി: ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന് ഓപ്ഷന്‍ നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ജീവനക്കാരുടെയും തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ച് സുപ്രീം കോടതി മൂന്ന് തവണയാണ് സമയം നീട്ടി നല്‍കിയത്. അതിനാല്‍ ഇനി ഇപിഎഫ്ഒ സമയം നീട്ടി നല്‍കുമോ എന്ന് വ്യക്തമല്ല.

സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് തീയതി നീട്ടി നല്‍കണമെന്ന് ചില തൊഴിലുടമകളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ആവശ്യമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ തവണ സമയം നീട്ടി നല്‍കിയത്. ഇതുവരെ 18 ലക്ഷത്തില്‍ ഏറെ അപേക്ഷകള്‍ ലഭിച്ചതായാണ് വിവരം. വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാര്‍ ഉയര്‍ന്ന പിഎഫ് പെന്‍ഷനുള്ള ഉത്തരവ് സുപ്രീം കോടതിയില്‍ നിന്ന് നേടിയെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.