തക്കാളിയ്ക്ക് ജീവനേക്കാള്‍ വില! തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി

തക്കാളിയ്ക്ക് ജീവനേക്കാള്‍ വില! തക്കാളി കര്‍ഷകനെ കവര്‍ച്ചാ സംഘം കൊലപ്പെടുത്തി

ബെംഗളൂരു: തക്കാളി വിലകുതിച്ചു കയറിയതോടെ തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി കവര്‍ച്ചാ സംഘം. ആന്ധ്രപ്രദേശിലെ അനമയ്യ ജില്ലയിലെ മദനപ്പള്ളിയിലാണ് സംഭവം. മദനപ്പള്ളിയിലെ നരീം രാജശേഖര്‍ റെഡ്ഡിയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.

രാത്രി പാടത്തു നിന്നു ഗ്രാമത്തിലേക്കു പോകുന്നതിനിടെയായിരുന്നു കൊലപാതകം. ചൊവ്വാഴ്ച ഇയാള്‍ 70 കൊട്ട തക്കാളി ചന്തയില്‍ വിറ്റിരുന്നു. വിളവെടുത്ത പണം കൈവശമുണ്ടെന്ന ധാരണയിലാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

അതേസമയം റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുന്ന തക്കാളി വില പിടിച്ചുനിര്‍ത്താന്‍ ഇടപെടലുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ മേല്‍ ഉണ്ടാവുന്ന ദുരിതം തീര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളുമായി ബുധനാഴ്ചയാണ് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.