ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രയാന്‍; ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് തവണ കൂടി ആവര്‍ത്തിക്കും

ഭ്രമണപഥം ഉയര്‍ത്തി ചന്ദ്രയാന്‍; ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് തവണ കൂടി ആവര്‍ത്തിക്കും

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ച ചന്ദ്രയാന്‍ 3 പേടകത്തിന്റെ ഭ്രമണപഥം ഉയര്‍ത്തി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ഇന്ധനം ജ്വലിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്.

ഭൂമിക്ക് ചുറ്റും ദിവസത്തില്‍ രണ്ട് തവണ വലം വയ്ക്കുന്ന തരത്തിലാണ് ഭ്രമണപഥം നിലവിലുള്ളത്. ഇതിന്റെ വ്യാപ്തിയാണ് വലുതാക്കുന്നത്. വരുന്ന ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ച് തവണ ദീര്‍ഘിപ്പിക്കും. അതിന് ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മാറുന്നത്.

അതിനിടെ എല്‍.വി.എം 3 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാന്‍ 3 പേടകം വിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ ഇന്നലെ പുറത്തു വിട്ടു. റോക്കറ്റില്‍ ഘടിപ്പിച്ച ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്. റോക്കറ്റിന്റെ ഭാഗങ്ങള്‍ വേര്‍പെടുന്നതും പേടകം വിക്ഷേപിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് ഇതിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.