ശ്രീനഗര്‍: സോന്‍മാരഗിലെ നീല്‍ഗ്രാ ബാല്‍ട്ടലിന് സമീപം സിന്ധ് നദിയിലേക്ക് വാഹനം മറിഞ്ഞ് എട്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരുക്കേറ്റു. ബാല്‍ട്ടലിലേക്ക് പോകുകയായിരുന്ന സിആര്‍പിഎഫ് വാഹനം റോഡില്‍ നിന്ന് തെന്നി സിന്ധ് നദിയിലേക്ക് വീഴുകയായിരുന്നു.ജവാന്മാരുമായി പോയ എച്ച്ആര്‍ 36 എബി/3110 നമ്പര്‍ വാഹനമാണ് മറിഞ്ഞ് അപകടമുണ്ടായതായത്.
പരുക്കേറ്റ ജവാന്മാരെ ബാല്‍ട്ടാല്‍ ബേസ് ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.