ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി വിദേശത്തെ ആദ്യ കാമ്പസ് അബുദബിയിൽ തുറക്കുന്നു

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി വിദേശത്തെ ആദ്യ കാമ്പസ് അബുദബിയിൽ തുറക്കുന്നു

അബുദബി:ദില്ലി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യുടെ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള കരാറിൽ വിദ്യാഭ്യാസ മന്ത്രാലയവും അബുദബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പും (എഡിഇകെ) ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവെച്ചത്.

ഇന്ത്യൻ വിദ്യാഭ്യാസം ആഗോളതലത്തിലെത്തുന്നതിന്‍റെ ഒരു പുതിയ അധ്യായം തുറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ അബുദാബിയിൽ കാമ്പസ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. യുഎഇയിലെ ഐഐടി ഡൽഹി കാമ്പസ് ഇന്ത്യ - യുഎഇ സൗഹൃദത്തിന്‍റെയും സൗധമായിരിക്കും ഇതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു.

അടുത്ത വർഷം ജനുവരി മുതൽ അബുദബി കാമ്പസിൽ മാസ്റ്റേഴ്‌സ് കോഴ്‌സുകൾ തുടങ്ങുമെങ്കിലും ബാച്ചിലർ ലെവൽ പ്രോഗ്രാമുകൾ സെപ്തംബർ മുതലായിരിക്കും ആരംഭിക്കുക. അക്കാദമിക് പ്രോഗ്രാമുകളും ഇൻപുട്ടുകളും പെഡഗോഗിയും ഐഐടി ഡൽഹിയും നൽകും. ഐഐടി ഡൽഹി - അബുദാബി ഐഐടി ഡൽഹിയുടെ ഒരു ഗവേഷണ കേന്ദ്രീകൃത കാമ്പസായിരിക്കും. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലെ കോഴ്‌സുകളായിരിക്കും ഇവിടെയുണ്ടാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.