തമിഴ്നാട്ടിൽ മന്ത്രിമാരെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സെന്തിൽ ബാലാജിക്കു പിന്നാലെ കെ.പൊന്മുടിയുടെ വീട്ടിലും പരിശോധന

തമിഴ്നാട്ടിൽ മന്ത്രിമാരെ വിടാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സെന്തിൽ ബാലാജിക്കു പിന്നാലെ കെ.പൊന്മുടിയുടെ വീട്ടിലും പരിശോധന

ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒമ്പത് ഇടങ്ങളിലാണ് പരിശോധന. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിശോധന തുടരുകയാണ്. പൊന്മുടിയുടെ മകൻ ഗൗതം സിങ്കമണിയുടെയും വസതിയിലും ഇഡി പരിശോധന നടത്തുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന. മന്ത്രിയുടെ മകൻ നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്ന് പണം ഉൾപ്പെടെ സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. അഴിമതി കേസുമായി ബന്ധപ്പെട്ട് പൊന്മുടിക്കെതിരെയുള്ള നടപടി ക്രമങ്ങൾ സ്റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

നേരത്തെ സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ മന്ത്രി വി.സെന്തിൽ ബാലാജിലെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇഡി അറസ്റ്റ് ചെയ്ത സെന്തിലിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോൾ ബൈപാസ് ശസ്ത്രക്രിയയ്ക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് അദ്ദേഹം. ഇതിനിടെ മന്ത്രിക്കെതിരെ കോഴക്കേസിൽ സംസ്ഥാന ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.