കുട്ടികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ച് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക

കുട്ടികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ച് പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക

പെർത്ത്: പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവക മതബോധന വിദ്യാർത്ഥികൾക്കായി ഫെയ്ത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു. വെള്ളി, ശനി ഞായർ ദിവസങ്ങളിൽ നടന്ന പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളിൽ വിശ്വാസം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായാരുന്നു പരിപാടി. കുട്ടികൾക്ക് വളരെ ഉപകാര പ്രദമായ ക്ലാസുകൾക്ക് നേതൃത്വം നൽകിയത് ഇടവക വികാരി ഫാദർ അനീഷ് ജെയിംസ്, സഹ വികാരി ഫാദർ ബിബിൻ വേലമ്പറമ്പിൽ
എന്നിവരാണ്.

പ്രത്യാശ, പരിശുദ്ധാത്മാവ്, മാതാവ്, വിശുദ്ധ കുർബാന എന്നീ വിഷയങ്ങളെക്കുറിച്ച് ഓരോ ദിവസവും ക്ലാസുകൾ സംഘടിപ്പിക്കുകയും വിവിധ തരം ​ഗെയിമുകൾ കുട്ടികൾക്കായി നടത്തുകയും ചെയ്തു. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളാണ് ക്ലാസുകളിൽ പങ്കെടുത്തത്. ഇടവകയിലെ യുവജനങ്ങളും കാറ്റിക്കിസം പ്രിൻസിപ്പൽ പോളി ജോർജും അധ്യാപകരും നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.