ഉമ്മൻ‌ചാണ്ടിയുടെ വിയോഗം ഒരു തീരാ നഷ്ടം; ഒ.ഐ.സി.സി കുവൈറ്റ്‌

ഉമ്മൻ‌ചാണ്ടിയുടെ വിയോഗം ഒരു തീരാ നഷ്ടം; ഒ.ഐ.സി.സി കുവൈറ്റ്‌

കുവൈറ്റ് സിറ്റി: ജനപ്രിയ നായകൻ, കേരളത്തിന്റെ അഭിമാന പുത്രൻ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈറ്റ്‌ അനുശോചിച്ചു.

ഒരു യഥാർത്ഥ രാജ്യസ്നേഹി, സാധാരണക്കാരന്റെ കൈത്താങ്ങ് എന്ന ഉമ്മൻ‌ ചാണ്ടി 53 വർഷത്തെ നിയമസഭാ സമാജികത്വത്തിൽ രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായും കേരളത്തെ സേവിച്ചിട്ടുണ്ട്. കെ. എസ്. യു വിൽ തുടങ്ങിയ തന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ അദ്ദേഹം കേരള ജനതയ്ക്ക് നൽകിയ സംഭാവന എന്നെന്നും സ്മരിക്കപ്പെടുമെന്ന് പ്രസിഡന്റ്‌ വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും അനുശോചന കുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.