വ്യാജ പാസ്‌പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമം; ബുദ്ധ സന്യാസി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

വ്യാജ പാസ്‌പോര്‍ട്ടുമായി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമം; ബുദ്ധ സന്യാസി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി: വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ശ്രീലങ്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ബുദ്ധസന്യാസി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ അബൂര്‍ ബര്‍വയാണ് (22) എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്.

ഒരു വര്‍ഷം മുമ്പ് അനധികൃതമായി കര്‍ണാടകയിലെത്തിയ ഇയാള്‍ അവിടെ ഒരു ആശ്രമത്തില്‍ തങ്ങുകയായിരുന്നു. ഇവിടെ വെച്ചാണ് കര്‍ണാടകയിലുള്ള അബൂര്‍ ബോറോയ് എന്നയാളുടെ വിലാസത്തില്‍ വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തിയത്.

എമിഗ്രേഷന്‍ അധികൃതര്‍ക്ക് സംശയം തോന്നി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പാസ്‌പോര്‍ട്ടാണെന്നത് വെളിപ്പെട്ടത്. ഇയാളെ ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.