അബുദബി: അബുദബിയിലെ അഗ്നി സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി. സ്ഥാപനങ്ങള്‍ക്ക് അഗ്നി പ്രതിരോധ ലൈസന്‍സ് അല്ലെങ്കില്‍ അഗ്നി സുരക്ഷയും പ്രതിരോധ ആവശ്യകതകളും പാലിക്കുന്നതിന്‍റെ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.
അഗ്നിസുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്‍റെ ആവശ്യകത മനസിലാക്കുന്നതിനായി കഴിഞ്ഞ മെയില്‍ അധികൃതർ ബോധവല്‍ക്കരണ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. സുരക്ഷയും പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും നടത്തുന്നുണ്ട്. സ്മോക്ക് ഡിറ്റക്ടറുകൾ, അഗ്നിശമന ഉപകരണങ്ങൾ, മറ്റ് ഉപകരണങ്ങള്‍ ഉണ്ടെന്ന് പരിശോധനാസംഘം ഉറപ്പാക്കും. യുഎഇയില്‍ ചൂട് കൂടുന്നതിന് മുന്നോടിയായാണ് പരിശോധന ത്വരിതപ്പെടുത്തുന്നത്.