എസി തകരാറായി: ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

എസി തകരാറായി: ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർ കണ്ടിഷനിങ് സിസ്റ്റം തകരാര്‍ ആയത് മൂലമാണ് വിമാനം തിരിച്ചിറക്കിയത്. ഉച്ചക്ക് 1.19 ന് പറന്നുയര്‍ന്ന വിമാനം 3.52 ഓടെ തിരിച്ചിറക്കുകയായിരുന്നു. 

വിമാനത്താവളത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ലോക്കല്‍ സ്റ്റാന്‍ഡ്‌ബൈ പ്രഖ്യാപിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും സുരക്ഷിതരാണെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തില്‍ ഉടന്‍ ദുബായിലേക്ക് കൊണ്ടുപോകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.